യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യ നയം മാറ്റില്ലെന്ന്‍ സീതാറാംയെച്ചൂരി നല്‍കിയ വാക്ക് പാലിക്കണമെന്ന്‍ രമേശ് ചെന്നില

186

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ ബാറുകല്‍ തുറക്കില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യ നയം മാറ്റില്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി നല്‍കിയ വാക്ക് പാലിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നില. 2016 ഏപ്രില്‍ 8 ന് ചെന്നിത്തല ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലേ‍ മദ്യനയത്തില്‍ മാറ്റം കൊണ്ട് വരില്ലെന്ന് നല്‍കിയ ഉറപ്പ് ഓര്‍മിപ്പിച്ചായിരുന്നു കത്ത്. തിരഞ്ഞെടുപ്പ് കാലത്ത് മദ്യനയത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിച്ചിരുന്നു. സെക്രട്ടറി നടത്തുന്ന പ്രഖ്യാപനങ്ങള്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനമാണ്.എന്നാല്‍ ഇടത് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലാത്ത് തങ്കള്‍ ജനങ്ങള്‍ക്ക് നല്‍കി വാഗ്ദാനം അട്ടിമറിച്ച്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുകയാണ്.കൂടാതെ പുതിയ ബാറുക്കുകയും ചെയ്തു. ഈ പ്രവര്‍ത്തി മുഖേനെ കേരളത്തില്‍ മദ്യമൊഴുക്കനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി മദ്യശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണെമെന്നുള്ള നിബന്ധന ഇടതു സര്‍ക്കാര്‍ എടുത്തു കളഞ്ഞു.പാതയേരത്തെ മദ്യശാലകള്‍ പാടില്ലെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ സങ്കേതികത്വത്തിന്റെ പേരില്‍ അട്ടിമറിച്ച്‌ മദ്യശാലകള്‍ തുറന്നു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മധ്യ വില്‍പ്പന ഘട്ടംഘട്ടമായി ജനങ്ങല്‍ അംഗീകരിച്ചിച്ചിരുന്നു. സുപ്രീം കോടതിയും കേരളത്തിന്റെ മദ്യനയത്തെ അംഗീകരിച്ചിരുന്നു.കേരളത്തിലെ മദ്യപാനികള്‍പോലും പുതിയ നയവുമായി ചേര്‍ന്നു വന്നിരുന്ന അവസ്ഥയിലാണ് ഇടതു സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ മദ്യമൊഴുക്കാന്‍ ശ്രമിക്കുന്നത്.കുറഞ്ഞ മദ്യപാന മൂലം കേരളത്തില്‍ അക്രമങ്ങള്‍ക്ക് കുറവ് സംഭവിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നുണ്ട്. സംസ്ഥാനത്ത് മദ്യനയത്തിനെതിരെ അലയടിച്ച ജനവികാരത്തെ കണ്ടില്ലെന്നു നടിച്ചാണ് ഇടതു സര്‍ക്കാര്‍ മദ്യമൊഴുക്കാന്‍ നോക്കുന്നത്. അര്‍ക്ക് വേണ്ടിയാണ് ഇടത് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്ന് വ്യക്തമല്ല.കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു സര്‍ക്കാരിന്റെ മദ്യനയം നടയണമെന്നും അതു വഴി ജനങ്ങല്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്.

NO COMMENTS