വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ചെന്നിത്തല

175

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വിപണിയില്‍ അരിവില കിലോയ്ക്ക് 55 രൂപ വരെ എത്തി റെക്കാഡിട്ടിരിക്കുകയാണിപ്പോള്‍. പക്ഷേ സര്‍ക്കാര്‍ അതൊന്നുമറിയാതെ ഒന്നാം വാര്‍ഷികത്തിന്റെ ആഘോഷ ലഹരിയിലാണ്.
നേരത്തെ അരിവില 50 രൂപ കടന്നപ്പോള്‍ ശക്തമായ പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍അന്യസംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് അരി എത്തിക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് താഴേക്ക് വന്നഅരി വിലയാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അരിവില കിലോയ്ക്ക് അഞ്ചു രൂപവരെ കൂടി. ചെറിയ ഉള്ളിയുടെ വിലയും അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഉള്ളിക്ക് 135 രൂപവരെ ഇപ്പോള്‍ വിലയുണ്ട്. മിക്ക പച്ചക്കറികളുടെ വിലയും ഇരട്ടിയോളമായി. സര്‍ക്കാര്‍കാര്യക്ഷമമായി വിപണി ഇടപെടല്‍ നടത്താത്തതാണ് വില കുതിച്ചുയരാന്‍ കാരണം

NO COMMENTS