സെന്‍കുമാര്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറരുത്: ചെന്നിത്തല

209

പാലക്കാട്: ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ ശക്തികളുടെ ചട്ടുകമായി മാറാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സെന്‍കുമാറിന്റെ അഭിപ്രായങ്ങളോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. ഡിജിപി സ്ഥാനത്തിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ അദ്ദേഹത്തെ നിയമസഭയില്‍ അടക്കം കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. നീതിനിഷേധമുണ്ടായെന്നു തോന്നിയപ്പോഴാണ് അദ്ദേഹത്തെ പിന്തുണച്ചു പ്രതിപക്ഷം രംഗത്തു വന്നത്. അതിനര്‍ഥം അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളെയും പിന്തുണക്കുന്നുവെന്നല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS