കേരളം ഭരിക്കുന്നത് ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല

153

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനൊക്കെ എതിരേ സമരം ചെയ്‌തോ അതെല്ലാം ഏറ്റെടുത്ത് നടത്തികൊടുക്കുന്നവരായി ഇടതു മുന്നണി അധ:പതിച്ചു കഴിഞ്ഞെന്നും ബാറുകളും ഷാപ്പുകളും മലര്‍ക്കെ തുറന്നിട്ടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് വിട്ടുകൊടുക്കാതിരിക്കാന്‍ സമരം ചെയ്ത സിപിഎം ഇപ്പോള്‍ കൈവശ അവകാശം എഴുതികൊടുത്തിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ബാറുകളും ഷാപ്പുകളും മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. എന്തിനൊക്കെ എതിരേ സമരം ചെയ്‌തോ അതെല്ലാം ഏറ്റെടുത്ത് നടത്തികൊടുക്കുന്നവരായി ഇടതു മുന്നണി അധ:പതിച്ചു കഴിഞ്ഞു. ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്- ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS