അണികളെ കൊല്ലാന്‍ വിട്ടിട്ട് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്ന്‍ രമേശ് ചെന്നിത്തല

228

തിരുവനന്തപുരം: അണികളെ കൊല്ലാന്‍ വിട്ടിട്ട് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന്‍ നടന്ന മുഖ്യമന്ത്രി-സംഘ പരിവാര്‍ ചര്‍ച്ചയ്ക്കെതിരെയാണ് ചെന്നിത്തല രംഗത്ത് വന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചെന്നിത്തല കഴിഞ്ഞ ദിവസം ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തുണ്ടാകുന്ന വ്യാപക അക്രമങ്ങളില്‍ സിപിഐഎമ്മും ബിജെപിയും ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമാണ് , ചെന്നിത്തല ഉപവാസം ആരംഭിച്ചിരുന്നത്.

NO COMMENTS