ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചതില്‍ സന്തോമുണ്ടെന്ന് രമേശ് ചെന്നിത്തല

183

തിരുവനന്തപുരം : ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചതില്‍ സന്തോമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു. രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കേരളത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ അദ്ദേഹത്തിന് കത്ത് നല്‍കുകയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹത്തിന്റെ മോചനക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഫാ. ടോം ഉഴുന്നാല്‍ പൂര്‍ണ ആരോഗ്യവാനായി ജന്‍മനാട്ടിലേക്ക് തിരിച്ചെത്തുന്ന നിമിഷത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS