തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു റവന്യു മന്ത്രിക്കു കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. തണ്ണീര്‍ത്തടം നികത്തിയതുമായി ബന്ധപ്പെട്ടു മന്ത്രിക്കെതിരേ വ്യക്തമായ തെളിവുണ്ട്. ഇത് മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും തുടരുന്നത് അധാര്‍മികമാണ്. മന്ത്രിക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല, വി.എസ് പറഞ്ഞ പ്രമാണി ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.