തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരെ സമരം ചെയ്യാന്‍ കേരളത്തില്‍ യു.ഡി.എഫിന് ആരുടെയും കൂട്ട് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒറ്റയ്ക്ക് സമരം ചെയ്യാന്‍ കഴിവ് യു.ഡി.എഫിന് ഉണ്ട്. ഒന്നിച്ചുള്ള സമരത്തെ കുറിച്ച് ആലോചിക്കും മുമ്പ് മുഖ്യശത്രു ആരെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ യു.ഡി.എഫുമായി യോജിച്ച് സമരത്തിന് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.