അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടിപടിയെടുക്കണമെന്ന് ചെന്നിത്തല

213

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ഇത്തരം സന്ദേശങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെടണം. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെ ബാധിക്കുന്ന വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS