തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കേസില്‍ അഡീഷണല്‍ എ.ജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി കിട്ടാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും തോമസ് ചാണ്ടിയും തമ്മിലുള്ള സാമ്പത്തിക ബന്ധമാണ് ഇതുവഴി പുറത്തുവരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.