കാസര്‍കോട് : ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്നും യോജിപ്പിന്‍റെ വഴിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വികസനത്തിന് ഞങ്ങള്‍ എതിരല്ല. ഇത്തരം പ്രശ്ങ്ങള്‍ ഉണ്ടാകുമ്പോള്‍ യോജിപ്പിന്റെ പാത കണ്ടെത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കണം. സമരം ചെയ്യുന്നവരെ മുഴുവന്‍ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയം അംഗീകരിക്കാനാകില്ല. യുഡിഎഫ് സര്‍ക്കാര്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.