കണ്ണൂര്‍ : മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.