മലപ്പുറം: ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്നും പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഗെയില്‍ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. സ്ഥലം നഷ്ടപ്പെടുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. അലൈന്മെന്റില് മാറ്റം വരുത്തില്ലെന്നും കലക്ടര്‍ പറഞ്ഞു.