തിരുവനന്തപുരം • സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാന്‍ അധികൃതര്‍ പാഴ്ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ സര്‍ക്കാര്‍ കേസ് നടപടികള്‍ ജാഗ്രതയോടെ പിന്തുടര്‍ന്നില്ല. കേസ് എന്നാണ് സുപ്രീംകോടതിയില്‍ എത്തുന്നത് എന്നുപോലും സര്‍ക്കാരിന് അറിവില്ലായിരുന്നു. അത്യാവശ്യം ഗൃഹപാഠം പോലും നടത്താതെ വളരെ ലാഘവത്തിലാണ് സര്‍ക്കാര്‍ കേസ് സുപ്രീംകോടതിയില്‍ കൈകാര്യം ചെയ്തത്.യുഡിഎഫ് സര്‍ക്കാര്‍ കേസ് ജാഗ്രതയോടെ നടത്തിയതിനാലാണ് പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. ആ സൂക്ഷ്മതയും ജാഗ്രതയും ഇടതുസര്‍ക്കാര്‍ തട്ടിത്തെറിപ്പിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.