സിപിഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് രമേശ് ചെന്നിത്തല

144

തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും ചെന്നിത്തല തുറന്നടിച്ചു. മാത്രമല്ല, ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഇന്നലെ തെളിയിച്ചു കഴിഞ്ഞെന്നും, സംസ്ഥാന ഭരണത്തില്‍ മുമ്ബെങ്ങുമില്ലാത്ത അനിശ്ചിതാവസ്ഥയാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു മന്ത്രിയുടെ രാജിക്കായി നാല് മന്ത്രിമാര്‍ സമരം ചെയ്തത് അസാധാരണ സംഭവമാണെന്നും, സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS