തിരുവനന്തപുരം: ഗുജറാത്ത് തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നതാണ് വാസ്തവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സീറ്റുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് ബിജെപിക്ക് സംഭവിച്ചത്. ക്യാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും ഗുജറാത്തില്‍ ക്യാമ്ബ് ചെയ്തു പ്രവര്‍ത്തിക്കുകയും കേന്ദ്രസര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനായി മാറ്റിവയ്ക്കുകയും ചെയ്തിട്ടാണ് കഷ്ടിച്ച് വിജയം നേടിയത്. വോട്ടിംഗ് ശതമാനം 41. 4% (നിലവിലെ കണക്കനുസരിച്ച്)ആക്കി കോണ്‍ഗ്രസിന് വര്‍ധിപ്പിക്കാനായത് ജനങ്ങളുടെ വികാരം കോണ്‍ഗ്രസിനോടൊപ്പമാണ് എന്ന് വ്യക്തമാക്കിനല്കകിയെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.