തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നത് പോലെയെന്ന് രമേശ് ചെന്നിത്തല. സംഭവം കൈയ്യോടെ പിടിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിതപ്പിയത്. എന്നാലും കളവ് കളവല്ലാതാകുന്നില്ല. ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമായി പോയെന്നും ചെന്നിത്തല ആരോപിച്ചു.
തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ വിവാദ ഉത്തരവ് റദ്ദാക്കുകയായിരുന്നു. പണം വക മാറ്റിയത് അറിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് റദ്ദാക്കിയത്.