തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണസംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ചെന്നിത്തല

217

തിരുവനന്തപുരം: കായല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് അന്വേഷണസംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയെ രക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പുതിയ അന്വേഷണ സംഘത്തില്‍ പഴയ ടീമിലെ ആരെയും നിലനിര്‍ത്തിയിട്ടുമില്ല. യാതൊരു കാരണവും കൂടാതെ അന്വേഷണ സംഘത്തെ മാറ്റുന്നത് ചാണ്ടിയെ കേസില്‍ നിന്ന് രക്ഷിക്കുന്നതിനാണെന്നേ കരുതാനാവൂ എന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS