തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ശുഷ്കമായ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവര്‍ത്തിക്കാത്ത സര്‍ക്കാരായതുകൊണ്ടാകാം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല പരിഹസിച്ചു.