ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ ഒഴിവാക്കി വേണം ചര്‍ച്ച നടത്തേണ്ടതെന്ന് രമേശ് ചെന്നിത്തല

155

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കി  വേണം നന്ദിപ്രമേയ ചര്‍ച്ച നടത്തേണ്ടതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.
നയപ്രഖ്യാപന പ്രസംഗത്തിന്റെ അംഗങ്ങള്‍ക്ക് അച്ചടിച്ച് വിതരണം ചെയ്ത കോപ്പിയില്‍ 9 ാം പാരഗ്രാഫിന്റെ ചില ഭാഗങ്ങളും  41, 66, 78, 85, 92 എന്നീ പാരഗ്രാഫുകളും ഗവര്‍ണര്‍ വിട്ടുകളഞ്ഞതായാണ് മനസിലാക്കുന്നത്. ഇവ വായിച്ചതായി കണക്കാക്കണമെന്ന് ഗവര്‍ണ്ണര്‍ നിയമസഭയില്‍ പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ അച്ചടിച്ച പ്രസംഗത്തില്‍ കാണുന്ന മേല്‍പറഞ്ഞ പാരഗ്രാഫുകള്‍ നയപ്രഖ്യാപന പ്രംഗമായി കാണാന്‍ കഴിയില്ല. അതിനാല്‍ ഈ പാരഗ്രാഫുകള്‍ ഒഴിവാക്കി വേണം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. 

NO COMMENTS