തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സാമ്ബത്തിക ധൂര്‍ത്ത് തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് 53 ലക്ഷം ചെലവഴിച്ചത് തെറ്റാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല വിമര്‍ശിച്ചു. പല വിഷയങ്ങളിലും കൃത്യമായ ഉത്തരം നല്‍കാന്‍ ധനമന്ത്രിക്ക് കഴിയുന്നില്ല. മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.