പി.വി അന്‍വര്‍ എംഎല്‍എയുടെ കയ്യേറ്റങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ കുടപിടിക്കുന്നുവെന്ന് ചെന്നിത്തല

258

നിലമ്പൂര്‍ : പി.വി അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി കമ്മിറ്റിയില്‍ അംഗമായിരിക്കെയാണ് കുറ്റകരമായ കയ്യേറ്റങ്ങള്‍ എല്ലാം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.വി അന്‍വറിന്‍റെ നിയമന ലംഘനങ്ങള്‍ക്കെതിരെ നിലമ്പൂര്‍ ചന്തകുന്നില്‍ യുഡിഎഫ് സമര ജ്വാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത്വമുള്ള പൊതു പ്രവര്‍ത്തകര്‍ നിയമ ലംഘനങ്ങള്‍ നടത്തുമ്പോള്‍, ഈ കയ്യേറ്റങ്ങള്‍ക്കെല്ലാം ഇടതുമുന്നണി സര്‍ക്കാര്‍ തുണയായി നിലകൊള്ളുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന കയ്യേറ്റം മാത്രമല്ല എറണാകുളം ജില്ലയിലെ അതീവ സുരക്ഷ മേഖലയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനവും കണ്ടില്ലന്ന് നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹരിത കേരളത്തിന് പകരം വരണ്ട കേരളത്തിലേക്ക് ഇത്തരം കയ്യേറ്റങ്ങള്‍ നാടിനെ നയിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS