നരേന്ദ്രമോദി രാജ്യത്തിന്‍റെ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

291

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‍റെ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കളെ താഴ്ത്തിക്കെട്ടാനും രാജ്യം കൈവരിച്ച മുഴുവന്‍ നേട്ടങ്ങളെയും നിസ്സാരവത്ക്കരിക്കാനുമാണ് മോദി ശ്രമിക്കുന്നത്. വഹിക്കുന്ന പദവിയുടെ വലിപ്പമറിയാത്ത നേതാവാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രധാനമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി. എറണാകുളത്ത് നടത്തുന്ന മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന കണ്‍വെന്‍ഷന്റെ സ്വാഗത സംഘം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പട്ടേലിന്റെയും അബ്ദുള്‍ കലാം ആസാദിന്റെയുമൊക്കെ സംഭാവനകള്‍ നിരന്തരം ഓര്‍മപ്പെടുത്തേണ്ടത് ചരിത്രദൗത്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് എം എം ഹസനും പറഞ്ഞു.

NO COMMENTS