തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ദ്ധനവ് ജനദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടു സഹികെട്ട ജനങ്ങള്‍ ബസ് ചാര്‍ജ് വര്‍ധന കനത്ത പ്രഹരമാണ് നല്‍കുക. ഇന്ധന വില വര്‍ധനയുടെ അധിക ലാഭം വേണ്ടെന്നുവച്ചാല്‍ ബസ് ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ടു രൂപയായാണ് വര്‍ധിപ്പിച്ചത്. ഇടതുമുന്നണിയുടെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ മൂന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് നിരക്ക് വര്‍ധിക്കുന്നത്.