കോഴിക്കോട് : ഷുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സെന്റട്രല്‍ ഡെപ്യൂട്ടേഷന് അനുവാദം കിട്ടിയ വ്യക്തിയാണ് മഹിപാല്‍. അങ്ങനെയൊരാള്‍ക്ക് അന്വേഷണ ചുമതല നല്‍കിയതെന്തിഞാനെന്നും ചെന്നിത്തല ചോദിച്ചു. ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കെതിരെ 120 ബി പ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ആറ് ദിവസമാണെടുത്തത്. സിനിമകളെപ്പറിയും പാട്ടിനെ പറ്റിയും വാചാലമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രിക്ക് തന്റെ വീടിന് തൊട്ടടുത്തുള്ള കൊലപാതകത്തെ പറ്റി പ്രതികരിക്കാന്‍ ആറ് ദിവസമാണെടുത്തത്. ഇത് ആഭ്യന്തര വകുപ്പിന്റെ ശോചനീയാവസ്ഥയാണ് കാണിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഐഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണ്. ഉന്നത പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഷുഹൈബ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് അന്വേഷണം നടത്തിക്കൊണ്ടിരുന്ന എസ്പി ശിവ വിക്രം എന്തിനാണ് അവധിയില്‍ പോയതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.