തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഭയം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പോലും കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ ഗൂഢാലോചനക്കുറ്റവും യുഎപിഎയും ചുമത്താത്തത് ദൂരൂഹമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സമരം വിപുലീകരിക്കാനുള്ള മാര്‍ഗങ്ങള്‍ മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു.