തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടെന്നും, കേരളത്തോട് ചെയ്ത പാതകമാണ് അതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണെന്നും, അഴിമതിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.