കോഴിക്കോട് : കീഴാറ്റൂരില്‍ ബദല്‍ സമരം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബദല്‍ സമരത്തിലൂടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കാണാനാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ എം മാണി ഇപ്പോഴും യുഡിഎഫിനോടൊപ്പം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.