തിരുവനന്തപുരം : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പ്രതിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം റൂറല്‍ എസ്.പിയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഭീകരമായ പൊലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.