വരാപ്പുഴ കസ്റ്റഡിമരണത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് രമേശ് ചെന്നിത്തല

210

തിരുവനന്തപുരം : വരാപ്പുഴ കസ്റ്റഡിമരണത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് ഒഴിയാന്‍ പിണറായി തയ്യാറാകണം. സിപിഎമ്മിന് പങ്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പ്രാപ്തനല്ലെന്ന് ഇതിനകം പിണറായി തെളിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ടൈഗര്‍ഫോഴ്‌സ് ആരുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS