കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് കേസ് സിബിഐക്ക് വിടണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ടോടെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കുകയും ചെയ്യും.