കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് വരാപ്പുഴയില്‍ നടന്ന കസ്റ്റഡിമരണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല കൊച്ചിയില്‍ നടത്തി വരുന്ന ഉപവാസ സമരത്തിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.