ശ്രീജിത്തിന്‍റെ ക​സ്റ്റ​ഡി മരണക്കേസ് പോ​ലീ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

189

കൊ​ച്ചി : ശ്രീജിത്തിന്‍റെ ക​സ്റ്റ​ഡി മരണക്കേസ് പോ​ലീ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​ല് പോ​ലീ​സു​കാ​രെ പ്ര​തി​യാ​ക്കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു. എ​സ്പി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വ​കു​പ്പ് ത​ല​ത്തി​ല്‍ ഒ​തു​ക്കു​ന്നുവെന്നും കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു. മു​ഖ്യ​മ​ന്ത്രി ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ത്ത ന​ട​പ​ടി ദു​രൂ​ഹ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ല്‍ ഭ​ര​ണ മു​ന്ന​ണി​യു​ടെ അ​നു​യാ​യി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റിയെന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ റബ​ര്‍ സ്റ്റാ​ന്പ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച്‌ ചൊ​വ്വാ​ഴ്ച യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ള്‍ പി​ക്ക​റ്റ് ചെ​യ്ത് അ​റ​സ്റ്റ് വ​രി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ക്ക​റ്റിം​ഗ് ആ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

NO COMMENTS