ശശി തരൂരിനെതിരായ കേസ് രാഷ്ട്രീയ പ്രേരതമാണെന്ന് രമേശ് ചെന്നിത്തല

192

തിരുവനന്തപുരം : സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപിയെ പ്രതി ചേര്‍ത്ത ഡല്‍ഹി പോലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലാണ് ശശി തരൂരിനെ പ്രതിയാക്കാന്‍ ഡല്‍ഹി പോലീസിന് പ്രേരണയായത്. വ്യാജ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS