തിരുവനന്തപുരം : പിണറായി സർക്കാർ നടത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘നെൽവയൽ തണ്ണീർത്തട നിയമത്തിലെ പ്രധാന ഭേദഗതികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി, തിരുവനന്തപുരം കൺഡോൺമെന്റ് ഹൗസിൽ ഇന്ന് രാവിലെ 12 മണിക്ക്, രമേശ് ചെന്നിത്തല മാധ്യമങ്ങളോടാണ് ഇക്കാര്യം സംസാരിച്ചത്. 80കളിൽ 8ലക്ഷത്തോളം നെൽവയലുകൾ ഉണ്ടായിരുന്നെങ്കിൽ 2000 ത്തിലത് 4ലക്ഷമായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതായത് നിയമത്തിന് 2008ൽ ജനനമെങ്കിൽ 2018ൽ മരണം എന്നും ചെന്നിത്തല വ്യക്തമാക്കി.
ബില്ലിലെ രണ്ടാം വകുപ്പിൽ നെൽവയൽ, തണ്ണീർത്തടം, കരഭൂമി എന്നിവക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന പുതിയ പദവി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത്തരം ചെയ്യ്തികൾ കേരളത്തെ ഭൂമാഫിയക്ക് തീറെഴുതി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഗൂഡാലോചനയാണെന്നും ചെന്നിത്തല പറഞ്ഞു. നെൽവയൽ തണ്ണിർത്തട വിഷയത്തിൽ സി പി എം – സി.പി.എ ലക്ഷ്യം ഒന്നാണെന്നും, വി.എസ് സർക്കാരിന്റെ 2008 ലെ നിയമത്തിന്റെ പല്ലും നഖവും മാത്രമല്ല നട്ടെല്ലും ഊരിയാണ് പിണറായി സർക്കാരിന്റെ പുതിയ ഭേദഗതിയെന്നും, സർക്കാരിന്റെ ഇത്തരം അഴിമതികൾ നിയമസഭക്ക് അകത്തും പുറത്തും ശക്തമായി എതിർക്കമെന്നും ചെന്നിത്തല വ്യക്തമാക്കി. അന്തസ്സുണ്ടെങ്കിൽ റവന്യൂ മന്ത്രി പുതുക്കിയ നിയമം പിൻവലിക്കട്ടെയെന്നും പ്രതിപക്ഷം വെല്ലുവിളിച്ചു. പിണറായി സർക്കാർ നടത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയ നാടകമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
ശരണ്യ