കെ. നാരായണ കുറുപ്പ് മികച്ച നിയമസഭാ സാമജികനെന്ന് പ്രതിപക്ഷ നേതാവ്

187

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളെ ഉൾപെടെ കുടുകുടെ ചിരിപ്പിക്കാൻ കഴിവുള്ള വ്യക്തിത്വത്തിനുടമയായിരുന്നു കെ. നാരായണ കുറുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവശ്രീയുടെ ആഭിമുഖ്യത്തിൽ പ്രസ്സ് ക്ലബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ജയരാജും രാഷ്ട്രീയത്തിൽ സജീവമാണ്. ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരും ഇപ്പോൾ നിയമസഭയിലില്ലെന്നും അദ്ദേഹത്തിന്റെ മൺമറഞ്ഞ ഓർമകൾക്ക് മുന്നിൽ താനും കേരള കോൺഗ്രസും പ്രണാമം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവശ്രീ സെക്രട്ടറി വർക്കല സജീവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുതിർന്ന കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ. എം. മാണി മുഖ്യ പ്രഭാഷണം നടത്തി. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലെ റോൾ മോഡൽ ആയിരുന്നെന്നും നിയമസഭയിൽ എന്തും തന്റേടത്തോടെ തുറന്നു പറയാൻ കഴിവുള്ള നേതാവായിരുന്നും അദ്ദേഹം ഓർമിച്ചു. പാർലമെന്റ് അംഗം ജോസ് കെ. മാണി, കേരളാ കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി. ജെ. ജോസഫ്, മുൻ സ്പീക്കർമാരയ എം. വിജയകുമാർ, എൻ. ശക്തൻ, എം. എൽ. എ. മാരയ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

NO COMMENTS