ജസ്ന കേസ് ; പോലീസ് പൂര്‍ണ പരാജയമാണെന്ന് രമേശ്‌ ചെന്നിത്തല

196

തിരുവനന്തപുരം : ജസ്ന കേസ് അന്വേഷിക്കുന്ന പോലീസ് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ ആഭ്യന്തര വകുപ്പ് വന്‍തോല്‍വിയാണെന്നും ചെന്നിത്തല പറഞ്ഞു. ജസ്നയെ കാണാതായിട്ട് ഇന്ന് 100 ദിവസം കഴിഞ്ഞ അവസരത്തിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. ജസ്‌ന എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. ആദ്യമൊക്കെ ലാഘവത്തോടെ എടുത്ത പോലീസ് ഇപ്പോള്‍ പൂര്‍ണമായും ഇരുട്ടില്‍ തപ്പുകയാണ്. രണ്ട് വര്‍ഷമായി രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന അഭിമാനത്തില്‍ നിന്നും ഏറ്റവും മോശം എന്ന നിലയിലേക്ക് കേരള പോലീസ് കൂപ്പുകുത്തുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്നും ഒരു ഭാഗത്ത് കസ്റ്റഡികൊലപാതകവും മറുഭാഗത്ത് ദാസ്യപ്പണിയും മൂലം പിടിപ്പുകേടിന്റെ മറ്റൊരു പേരായി സംസ്ഥാനത്തെ പോലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.

NO COMMENTS