കേരളത്തിലെ അതീവഗുരുതരമായ സ്ഥിതി നേരിൽ കണ്ട് മനസിലാക്കാന്‍ പ്രധാനമന്ത്രിയെത്തണമെന്ന് രമേശ് ചെന്നിത്തല

165

തിരുവനന്തപുരം : കേരളത്തിൽ പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ സംസ്ഥാനം നേരിടുന്ന അതീവഗുരുതരമായ ദുരവസ്ഥ നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചു. ഈ അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS