തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അത് ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷണവും ശുദ്ധജലവും കിട്ടാതെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റപ്പെട്ടുകഴിയുന്നു. വൈദ്യുതി ഇല്ലാത്തു കാരണം മൊബൈലുകള്‍ ഓഫായതോടെ പുറംലോകവുമായി ആർക്കും ബന്ധപ്പെടാൻ സാധിക്കുന്നില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലും ഭക്ഷ്യ വസ്തുക്കളോ, ശുദ്ധജലമോ എത്തിക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം മലബാര്‍ മേഖലയിലെ നിരവധി പ്രദേശങ്ങളും ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ ഇത്തരം കാഴ്ചകൾ കാണാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആരോഗ്യ രക്ഷാപ്രവര്‍ത്തകരെ അടിയന്തിരമായി നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.