കേരളത്തെ പുനര്‍നിര്‍മ്മിക്കാൻ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിൽക്കുമെന്ന് ചെന്നിത്തല

147

തിരുവനന്തപുരം : കേരളത്തെ പുനര്‍നിര്‍മ്മിക്കാൻ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതത്തെത്തുടര്‍ന്ന് ബന്ധുവീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS