തിരുവനന്തപുരം : മുഖ്യമന്ത്രി ചികില്‍സയ്ക്ക് പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തു മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ടണ്ട മന്ത്രി യോഗം പോലും വിളിക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദുരിതബാധിതർക്ക് ആദ്യം പ്ര്യഖ്യാപിച്ച 10,000 രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂര്‍ണ പരാജയം ആണെന്ന് ഒന്നുകൂടി തെളിയിച്ചു. ജീവനക്കാര്‍ മൂന്നു ദിവസത്തെ ശമ്പളവും ഉല്‍സവ ബത്തയും സര്‍ക്കാരിനു നല്‍കിക്കഴിഞ്ഞു. ഇനിയും ബുദ്ധിമുട്ടിക്കരുത്. ഇപ്പോള്‍ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവു മാത്രമാണു നടക്കുന്നത്. ഇതൊന്നും ശരിയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.