ബാര്‍ക്കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കണ്ടെത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല

158

തിരുവനന്തപുരം : ബാര്‍ക്കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണമുയര്‍ന്നതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും മാണി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാരിനും ഈ അഭിപ്രായം തന്നെയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ധാരാളം നിയമപ്രശ്‌നങ്ങളുള്ള കേസാണ് ബാര്‍ക്കോഴ കേസെന്നും വിധി പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS