പ്രളയക്കെടുതി ; സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

158

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ അകപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നല്‍കിയിരിക്കുന്നവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാത്തതിന് കാരണമെന്തെന്നും അദ്ദേഹം ചോദിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്റെ കൈവശം തെളിവുകള്‍ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ താന്‍ ഹാജരാകേണ്ട കാര്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS