തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കിയ സാലറി ചലഞ്ചിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീഷണികൊണ്ടും, അധികാരം കൊണ്ടും സര്‍ക്കാര്‍ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു. നിര്‍ബന്ധമായി ഒരു മാസത്തെ ശന്പളം പിടിച്ചുവാങ്ങുക എന്നത് ക്രൂരതയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണ്. സെക്രട്ടേറിയറ്റില്‍ മാത്രം ഏതാണ്ട് 1500 ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയിരുന്നു. സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍നിന്ന് 70 ശതമാനം അധ്യാപകരും സാലറി ചലഞ്ചിനോട് പുറംതിരിഞ്ഞു നിന്നു. സ്ഥലംമാറ്റ ഭീഷണിയും, ശാരീരികമായി നേരിടുമെന്ന ഭീഷണിയും കൊണ്ട് മാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായി നിന്നതെന്നും ചെന്നിത്തല പറഞ്ഞു.