തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ബ്രൂവറികള്‍ അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗം പോലും അറിയാതെയാണ് തീരുമാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ നിര്‍മ്മാണ കേന്ദ്രത്തിന് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തി കൊണ്ടാണ് രഹസ്യമായി നിര്‍മ്മാണ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഇടപാടുകള്‍ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.