തിരുവനന്തപുരം : മലബാര്‍ ബ്രൂവറി ലൈസന്‍സുകളുടെ പിതൃത്വം യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് എ കെ ആന്റണിയാണെന്ന പരാമര്‍ശം പിന്‍വലിക്കണം. താന്‍ ചോദിച്ച പത്ത് ചോദ്യത്തിന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി പറഞ്ഞില്ല. 1998 ല്‍ നായനാര്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് ലൈസന്‍സിലേക്ക് എത്തിയതെന്നും ചെന്നിത്തല പറഞ്ഞു.