എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് രമേഷ് ചെന്നിത്തല

120

തിരുവനന്തപുരം : എക്‌സൈസിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എക്‌സൈസ് ഉദ്യോഗസ്ഥരെ മറി കടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നയം മറി കടന്നിട്ടുണ്ടെങ്കില്‍ എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതി നടത്താന്‍ തീരുമാനം വൈകിപ്പിച്ചെന്നും ഡീല്‍ ഉറപ്പിച്ചപ്പോള്‍ ലൈസന്‍സ് നല്‍കിയെന്നും അഴിമതി മൂടി വെയ്ക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴ്‌വേലയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS