കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

169

തിരുവനന്തപുരം : കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയെ കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടുപറഞ്ഞതല്ല എന്നും വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് അഴിമതി പുറത്തുകൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു. വിഎസും ഇ കെ നായനാരും ചെയ്യാന്‍ മടിച്ചതാണ് പിണറായി ചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പേടിച്ചാണ് ഗത്യന്തരമില്ലാതെ ലൈസന്‍സ് നല്‍കാനുള്ള നീക്കം പിൻവലിച്ചത്. വഴിനീളെ ബിയർ പബ്ബുകളായിരിക്കും ഇനി കേരളത്തിൽ വരാൻ ഇരിക്കുന്നത്. കട്ട മുതൽ തിരിച്ചു കൊടുത്താൽ അഴിമതി അഴിമതി അല്ലാതാകില്ല. എക്സൈസ് വകുപ്പിനെ കറവപ്പശുവാക്കിയെന്നും ഇനിയും അഴിമതി ന്യായീകരിച്ചു നടപടികളുമായി മുന്നോട്ട് പോയാൽ വൻ പ്രക്ഷോഭം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS