തിരുവനന്തപുരം : വനിതാ സംഘടനയായ ഡബ്യുസിസി ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാരും അമ്മ സിനിമാ സംഘടനയും ഗൗരവമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിമാരുമായി ചര്‍ച്ച നടത്തണമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.