തിരുവനന്തപുരം : ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ അഭിപ്രായത്തിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അംഗീകരിച്ചതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിലും ബിജപിയിലും ഇത് നടക്കില്ല. മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം പറയാന്‍ സിപിഎമ്മിനോ മോദി പറയുന്നതിനപ്പുറം പറയാന്‍ ബിജെപിക്കോ സാധിക്കില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടിലൂടെ വ്യക്തമായിരിക്കുന്നതെന്നും ചെന്നില കൂട്ടിച്ചേര്‍ത്തു.